ഗാസയിൽ വെടിനിർത്തൽ അല്ലെങ്കിൽ അടിയന്തര മാനുഷിക ഇടവേള വേണം: യുഎന്‍ രക്ഷാസമിതി പ്രമേയം

ന്യൂയോർക്ക് : ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായം ലഭിക്കുന്നതിനായി വെടിനിർത്തൽ വേണമെന്ന് യുഎന്‍ രക്ഷാസമിതി പ്രമേയം. ഹമാസ് ബന്ധികളാക്കിയവരെ ഉപാധികളില്ലാതെ വിട്ടയക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 15 അംഗ കൌൺസിലിൽ 12 – 0 ന് പ്രമേയം പാസായി.അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എന്നാൽ പ്രമേയത്തെ ഇസ്രയേൽ അനുകൂലിച്ചിട്ടില്ല.

അടിയന്തര മാനുഷിക ഇടവേള അല്ലെങ്കിൽ വെടിനിർത്തൽ എന്ന ആവശ്യമാണ് പ്രമേയം ഉന്നയിച്ചിരിക്കുന്നത്. യുഎസ് മാനുഷിക ഇടവേള എന്ന ആവശ്യത്തെ അനുകൂലിച്ചപ്പോൾ റഷ്യ വെടിനിർത്തലാണ് ആവശ്യപ്പെട്ടത്. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തതിനാലാണ് റഷ്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്ന് അറിയിച്ചു.

ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തുകയാണ്. അല്‍ ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു.

ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ സൈന്യം ആശുപത്രി ജീവക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു.

UN Security Council adopts resolution for ‘humanitarian pauses’ in Gaza

More Stories from this section

family-dental
witywide