വാഷിങ്ടൺ: യുഎസും ചൈനയും ഇരു രാജ്യങ്ങൾക്കുമിടയിൽ പറക്കാൻ നിലവിൽ അനുവദിച്ചിരിക്കുന്ന യാത്രാ വിമാനങ്ങളുടെ ഇരട്ടി എണ്ണത്തിന് അംഗീകാരം നൽകുമെന്ന് റിപ്പോർട്ട്.
യു.എസ് ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് (യു.എസ്.ഡി.ഒ.ടി) യു.എസിലേക്ക് പറക്കാൻ അനുവദിക്കുന്ന ചൈനീസ് പാസഞ്ചർ ഫ്ലൈറ്റുകളുടെ എണ്ണം സെപ്തംബർ 1-ന് 18 പ്രതിവാര റൗണ്ട് ട്രിപ്പുകളായി വർധിപ്പിക്കും. ഒക്‌ടോബർ 29 മുതൽ ഇത് നിലവിലുള്ള 12-ൽ നിന്ന് 24 ആയി വർദ്ധിപ്പിക്കും. അമേരിക്കൻ വിമാനക്കമ്പനികൾക്കും ഇതേ വർദ്ധനവ് ചൈനീസ് സർക്കാർ അംഗീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്കുള്ള ഗ്രൂപ്പ് ടൂറുകൾക്കു കൊവിഡ് കാലഘട്ടത്തിലെ നിയന്ത്രണങ്ങൾ ചൈന വ്യാഴാഴ്ച നീക്കിയതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്.