സ്വയംഭോഗം ചെയ്യുന്ന വീഡിയോ ജീവനക്കാര്‍ക്ക് ഇ-മെയിലായെത്തി; ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

വാഷിങ്ടണ്‍: സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ ജീവനക്കാര്‍ക്ക് ഇ മെയിലായി ലഭിച്ചതിനെത്തുടര്‍ന്ന് ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. യുഎസിലെ കന്‍സാസ് സിറ്റി മാനേജര്‍ ഡഗ് ഗെര്‍ബറിനാണ് അബദ്ധം സംഭവിച്ചത്. ‘വളരെ പ്രധാനപ്പെട്ടത്’ എന്ന കുറിപ്പോടെ ബാങ്കിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസമാണ് ഇമെയില്‍ എത്തിയത്. ഇമെയില്‍ ഓപ്പണ്‍ ചെയ്ത ജീവനക്കാര്‍ കണ്ടത് തങ്ങളുടെ ബാങ്ക് മാനേജര്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോയിരുന്നു.

ജീവനക്കാര്‍ കൂട്ടമായി പരാതി നല്‍കിയതോടെ ബാങ്ക് അധികൃതര്‍ ഗെര്‍ബറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സ്വയംഭോഗം ചെയ്യുന്ന വീഡിയോ ഗെര്‍ബര്‍ തന്നെ ചിത്രീകരിച്ചതാണെന്നാണ് സൂചന. ഇത് ഫോണില്‍ നിന്നോ അല്ലെങ്കില്‍ ഗെര്‍ബര്‍ പബ്ലിഷ് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നോ മറ്റൊരാള്‍ക്ക് ലഭിക്കുകയും ജീവനക്കാര്‍ക്കിടയില്‍ പരസ്യപ്പെടുത്തുകയുമായിരുന്നു. ‘ഗെര്‍ബറിന്റെ ഓണ്‍ലൈന്‍ പെരുമാറ്റം തുറന്നുകാട്ടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്തരത്തില്‍ പെരുമാറുന്നവരെ ഇനിയും തുറന്നുകാട്ടും’ എന്നും വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിട്ടുണ്ട്.

സംഭവം പുറത്തായതോടെ ബാങ്ക് മാനേജറെ സസ്‌പെന്‍ഡ് ചെയ്ത് അധികൃതര്‍ ഉത്തരവിറക്കി. എന്നാല്‍ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇത് അനാവശ്യ വിവാദമാണെന്നും ഗര്‍ബറിനെ കുടുക്കാനായി മനപ്പൂര്‍വ്വം നടത്തുന്ന ഇടപെടലാണെന്നും ജീവനക്കാരില്‍ ചിലര്‍ പ്രതികരിച്ചു.