നിജ്ജാറിൻ്റെ കൊലപാതകം: തെളിവുകള്‍ ഇന്ത്യയ്ക്ക് നല്‍കും മുമ്പ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കാനഡ പങ്കുവച്ചിരുന്നു

ന്യൂഡല്‍ഹി: കനേഡിയൻ പൗരനായ ഖലിസ്ഥാന്‍വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് ശരിവയ്ക്കുന്ന ഇൻ്റലിജൻസ് റിപ്പോര്‍ട്ട് കാനഡ ഇന്ത്യയ്ക്ക് കൈമാറും മുമ്പ് അമേരിക്ക ഉള്‍പ്പെടെ ഫൈവ് ഐ നെറ്റ് വര്‍ക്കിലെ രാജ്യങ്ങളുമായി പങ്കിട്ടിരുന്നു എന്ന് കാനഡയിലെ യുഎസ് അംബാസിഡര്‍ ഡേവിഡ് കോഹന്‍. ഒരു കനേഡിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ രഹസ്യാന്വേഷണ സഖ്യമാണ് ഫൈവ് ഐ നെറ്റ്വര്‍ക്. ആ രാജ്യങ്ങളുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. അതിനു ശേഷമാണ് ട്രൂഡോ ഈ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറിയത്. അതിനു ശേഷമാണ് പരസ്യമായി ആരോപണം ഉന്നയിച്ചത്.

എന്നാല്‍ എത്തരത്തിലുള്ള തെളിവുകളാണ് കൈമാറിയത് എന്ന് കോഹന്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ കാനഡയും യുഎസും തമ്മില്‍ ധാരാളം ആശയവിനിമയം നടന്നിട്ടുണ്ട്. ഔദ്യോഗികമായും അല്ലാതെയും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

കാനഡ ആഴ്ചകള്‍ക്ക് മുമ്പേ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഓട്ടവയില്‍ മാധ്യമങ്ങളോഡര്ട്‍ സംസാരിക്കവെയാണ് ട്രൂഡോ ഇത് വ്യക്തമാക്കിയത്. ” കഴിഞ്ഞ ദിവസം ഉയര്‍ത്തിയ വിശ്വസനീയമായ ആരോപണങ്ങള്‍ ആഴ്ചകള്‍ക്ക് മുന്നേ തന്നെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇത്തരം ഗുരുതരമായ വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിന് വളരെ ഉത്തരവാദിത്വത്തോടെ ഇന്ത്യ സഹകരിക്കുമെന്ന് വിചാരിക്കുന്നു ” അദ്ദേഹം പറഞ്ഞു.

കാനഡയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് യുഎസ് വിദേശകാര്യ മന്ത്രി ആൻ്റണി ബ്ളിന്‍കന്‍ ( സെക്രട്ടറി ഓഫ് സ്റ്റേറ്റ്) ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.

“ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന അറിയേണ്ടത് അത്യാവശ്യമാണ്. കാനഡയുടെ പ്രധാനമന്ത്രി ഇയര്‍ത്തിയ ആരോപണങ്ങളില്‍ യുഎസിന് വലിയ ഉത്കണ്ഠയുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണം” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്ക കാന‍ഡയുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും ആലോചനകള്‍ക്ക് അപ്പുറം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അമേരിക്ക കാനഡയുടെ കൂടെയുണ്ടെന്നും ബ്ളിന്‍കന്‍ പറഞ്ഞു. ഇതോടെ അമേരിക്ക കാനഡയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായിരുന്നു.

US confirms intelligence sharing before Justine Trudeau accused India of link with India

More Stories from this section

family-dental
witywide