വാഷിങ്ടണ്‍: ചന്ദ്രയാന്‍ 3 ന്റെ വിജയത്തെ തുടര്‍ന്ന് യുഎസ് ഗവണ്‍മെന്റ് ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ചത് ഹിന്ദിയില്‍.യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് മാര്‍ഗരറ്റ് മക് ലോഡാണ് ഇന്ത്യയുടെ ചരിത്ര വിജയത്തെ തുടര്‍ന്ന് ഹിന്ദിയില്‍ അഭിനന്ദനം അറിയിച്ചത്. അമേരിക്കന്‍ പത്രങ്ങളും രാഷ്ട്രീയ നേതാക്കളും നാസയും ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് അഭിനന്ദനവുമായി രംഗത്തുവന്നു. ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ എത്തിച്ചേര്‍ന്ന ഇന്ത്യയ്ക്ക് യുഎസ് വൈസ് പ്രസിഡന്റ് എക്സില്‍ അഭിനന്ദനം അറിയിച്ചു.
നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണും ഇസ്റോയ്ക്ക് അഭിനന്ദനവുമായി എത്തി.’ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ്ലാന്‍ഡ് ചെയ്ത നാലാമത്തെ രാജ്യമാണ് ഇന്ത്യ. അഭിനന്ദനങ്ങള്‍. ഈ മിഷനില്‍ നിങ്ങള്‍ക്ക് ഒപ്പം ചേരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’- നെല്‍സണ്‍ പറഞ്ഞു.