ബി 61- 13; ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് വികസിപ്പിക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ബി 61 ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബിന്റെ ആധുനിക വകഭേദമായ ബി 61- 13 എന്ന അണു ബോംബ് നിര്‍മ്മിക്കാനൊരുങ്ങി അമേരിക്ക. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബാണിത്. ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന് ഏകദേശം 15 കിലോടണ്‍ പ്രഹരശേഷിയാണുണ്ടായിരുന്നത്.

എന്നാല്‍ ബി 61-13, ബി 61-7ന് സമാനമായി 360 കിലോടണ്‍ പ്രഹരശേഷിയാണുള്ളത്. നാഗസാക്കിയില്‍ വര്‍ഷിച്ച 25 കിലോടണ്‍ ഭാരമുള്ള ബോംബിനെക്കാള്‍ 14 മടങ്ങ് വലുതാണ് ബി-61-13 എന്നും അമേരിക്ക വ്യക്തമാക്കുന്നു. ലോകത്തില്‍ നിലവിലുള്ള സുരക്ഷാസാഹചര്യളുടെ പശ്ചാത്തലത്തിലാണ് അമേരിക്ക ഇത്തരമൊരു അണുബോംബ് നിര്‍മ്മിക്കാനൊരുങ്ങുന്നതെന്ന് ബഹിരാകാശ നയ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ പ്ലംബ് പറഞ്ഞു.

ആക്രമണങ്ങളെ ചെറുക്കാനും സഖ്യകക്ഷികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും അമേരിക്കക്ക് ഉത്തരവാദിത്തമുണ്ടെന്നും ജോണ്‍ പ്ലംബ് പറഞ്ഞു. അണുബോംബ് വികസിപ്പിക്കലുമായി മുന്നോട്ടു പോകുന്നതിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.

More Stories from this section

family-dental
witywide