ഗൗതം അദാനിക്ക്  553 മില്യൺ ഡോളർ യുഎസ് സഹായം

ന്യൂഡൽഹി: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് കണ്ടെയ്നർ ടെർമിനൽ നിർമിക്കുന്ന ഗൗതം അദാനിയുടെ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിന്‌ (സിഡബ്ലുഐടി)  553 മില്യൺ ഡോളറിന്റെ (4603 കോടി രൂപ) ധനസഹായം അമേരിക്ക പ്രഖ്യാപിച്ചു.

യുഎസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (ഡിഎഫ്‌സി) സിഇഒ സ്‌കോട്ട്‌ നഥാനാണ്‌ പ്രഖ്യാപനം നടത്തിയത്‌. പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനിയുടെ കമ്പനിക്ക് സഹായം നൽകുകവഴി വൻ ആയുധ ഇടപാടിന് കളമൊരുക്കാനും ശ്രമമുണ്ടെന്ന് ആരോപണമുയർന്നു. 

ഇന്ത്യൻ മഹാസമുദ്രത്തിലെ വലിയ തുറമുഖങ്ങളിലൊന്നാണ് കൊളംബോ തുറമുഖം. അദാനി ഗ്രൂപ്പ്‌ നിർമിക്കുന്ന പടിഞ്ഞാറൻ ടെർമിലിന്റെ ആകെ ചെലവ്‌  650 മില്യൺ ഡോളറാണ്‌. ആദ്യമായാണ്‌ യുഎസ്‌ ഏജൻസി അദാനി ഗ്രൂപ്പിന് പണം നൽകുന്നത്‌. സിഡബ്ലുഐടിയുടെ 51 ശതമാനം ഓഹരിയും അദാനിക്കാണ്‌. ബാക്കി 49 ശതമാനം ശ്രീലങ്കൻ കമ്പനി ജോൺ കീൽസ് ഹോൾഡിങ്സിനും ശ്രീലങ്കൻ തുറമുഖ അതോറിറ്റിക്കും. ചൈനയോട് അടുത്തു കിടക്കുന്ന തുറമുഖത്തിന് സാമ്പത്തിക സഹായം നൽകുക വഴി തന്ത്രപരമായ നീക്കമാണ് യുഎസ് നടത്തുന്നത്.

US lends $553mn to majority Adani-owned port in Sri Lanka

More Stories from this section

family-dental
witywide