ഇസ്രയേൽ പൌരൻ്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പൽ റാഞ്ചാൻ ശ്രമം: യുഎസ് നാവിക സേന റാഞ്ചികളെ പിടിച്ചു

ഏദൻ ഉൾക്കടലിൽ ചരക്ക് കപ്പൽ റാഞ്ചിയ അഞ്ച് ആക്രമണകാരികളെ യുഎസ് സൈന്യം കീഴ് പ്പെടുത്തി. യെമനിൽ ഹൂദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് സ്ഥിരം ആക്രമണമുണ്ടാകുന്ന സാഹചര്യത്തിലാണ് കപ്പൽ റാഞ്ചൽ നടന്നത്. യെമനും സോമാലിയക്കും ഇടയിലാണ് ഏദൻ കടലിടുക്ക്.

ചരക്ക് കപ്പൽ ആയുധധാരികൾ പിടിച്ചെടുത്തു എന്നൊരു സന്ദേശം യുഎസ് നാവിക സേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് മേസണു ലഭിച്ചു. തുടർന്ന് സേന അവിടെ എത്തിച്ചേരുകയും ബോട്ടിൽ രക്ഷപ്പെടാൻ ആരംഭിച്ച റാഞ്ചികളെ കീഴടക്കുകയും ചെയ്തു.

തുടർന്ന് യുഎസ് കപ്പലിനു നേരെ ഹൂദി വിമതരുടെ രുക്ഷമായ മിസൈൽ ആക്രമണമുണ്ടായതായും സേന അതിനെ തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇസ്രയേലിലെ ഓഫിർ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഇത്. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിറ്റൈമാണ് കപ്പലിലെ നിയന്ത്രിക്കുന്നത്. കപ്പലിൽ ലൈബീരിയയുടെ ഫ്ലാഗായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ഒരു ചരക്കുകപ്പൽ ഹൂദി വിമതർ റാഞ്ചിയിരുന്നു. ജപ്പാൻ ആസ്ഥാനമായുള്ള കപ്പലായിരുന്നു അത്. ഇസ്രയേൽ കപ്പലാണ് എന്നു തെറ്റിദ്ധരിച്ചാണ് റാഞ്ചിയതെന്ന് കരുതപ്പെടുന്നു. സംഭവം നടന്ന ഉടൻ തന്നെ ആ കപ്പലും ഇസ്രയേലും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

US Navy thwarts seizure of Israel-linked cargo ship

More Stories from this section

family-dental
witywide