സ്റ്റാമ്പ് വില 68 സെന്റായി ഉയർത്താൻ യുഎസ് പോസ്റ്റൽ സർവീസ്

വാഷിങ്ടൺ: ജനുവരി 21 മുതൽ ഫസ്റ്റ് ക്ലാസ് മെയിൽ സ്റ്റാമ്പുകളുടെ വില 66 സെന്റിൽ നിന്ന് 68 സെന്റായി ഉയർത്താൻ ആലോചിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് (യുഎസ്പിഎസ്) അറിയിച്ചു.

പോസ്റ്റൽ റെഗുലേറ്ററി കമ്മീഷനാണ് ഈ നിർദ്ദേശം അംഗീകരിക്കേണ്ടത്. ഇതോടെ മെയിലിംഗ് സേവന ഉൽപ്പന്നങ്ങളുടെ വിലയിൽ ഏകദേശം 2% വർദ്ധനവ് വരും. ഇത് മുൻകാല വില വർദ്ധനകളേക്കാൾ വളരെ കുറവാണ്.

സ്റ്റാമ്പ് വില 2019 ന്റെ തുടക്കത്തിൽ 50 സെൻറ് ആയിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 32% വർധനവാണ് സ്റ്റാമ്പ് നിരക്കിൽ വന്നത്. ഫസ്റ്റ് ക്ലാസ് മെയിൽ വോളിയം കഴിഞ്ഞ വർഷം 3% കുറഞ്ഞ് 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

“പ്രവർത്തനച്ചെലവുകൾ കൂടുന്നതു മൂലമുള്ള സമ്മർദ്ദം തുടരുകയും മുമ്പ് സ്വീകരിച്ച വികലമായ വിലനിർണ്ണയ മാതൃകയുടെ ഫലങ്ങൾ ഇപ്പോഴും അനുഭവപ്പെടുകയും ചെയ്യുന്നതിനാൽ, തപാൽ സേവനത്തിന് ആവശ്യമായ വരുമാനം നൽകുന്നതിന് ഈ വില ക്രമീകരണം ആവശ്യമാണ്” എന്ന് യുഎസ്പിഎസ് വെള്ളിയാഴ്ച പറഞ്ഞു.

More Stories from this section

family-dental
witywide