യുഎസ് സെനറ്റർ കൈക്കൂലി കേസിൽ പ്രതി; സ്ഥാനം ഒഴിഞ്ഞു

വാഷിങ്ടണ്‍ ഡിസി: അഴിമതിക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവ് റോബര്‍ട്ട് മെനന്‍ഡസ് യുഎസ് സെനറ്റിലെ വിദേശകാര്യ കമ്മിറ്റി മേധാവിസ്ഥാനം ഒഴിഞ്ഞു.

ഈജിപ്ഷ്യന്‍ സര്‍ക്കാരിന് രഹസ്യമായി സഹായം ലഭ്യമാക്കാന്‍ സെനറ്റര്‍ മെനന്‍ഡസും ഭാര്യ നാദീനും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പണം, സ്വര്‍ണം, ആഡംബര വാഹനം മുതലായവ കൈപ്പറ്റിയതായി കുറ്റപത്രത്തില്‍ പറയുന്നു.

ഇരുവരും ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരം ന്യൂജഴ്‌സി സെനറ്റര്‍ പദവി ഒഴിയില്ലെന്ന് മെനന്ഡസ് വ്യക്തമാക്കി. 2015ലും കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് മെനന്‍ഡസിന് സെനറ്റ് വിദേശകാര്യ കമ്മിറ്റിയുടെ മേധാവിസ്ഥാനം ഒഴിയേണ്ടിവന്നിരുന്നു.