ഇറാന് അമേരിക്കയുടെ താക്കീത്, സിറിയയിൽ രണ്ടിടത്ത് അമേരിക്കൻ വ്യോമാക്രമണം നടത്തി

സമാസ്കസ്; ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുമെന്ന ആശങ്കകൾക്കിടെ, കിഴക്കൻ സിറിയയിൽ രണ്ടിടത്ത് അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാൻ സൈന്യമായ ഇസ്ളാമിക് റെവല്യൂഷണറി ഗാർഡ് കോറിൻ്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രത്തിലായിരുന്നു അമേരിക്കയുടെ വ്യാഴാഴ്ചത്തെ ആക്രമണം.

കഴിഞ്ഞയാഴ്ച ഇറാഖിലും സിറിയയിലും യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണ് എന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. “അമേരിക്ക സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ യുഎസ് സേനയ്‌ക്കെതിരായ ഇറാന്റെ പിന്തുണയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല, അത് അവസാനിപ്പിക്കണം” അദ്ദേഹം പറഞ്ഞു.

യുഎസ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയാൽ യുഎസ് തിരിച്ചടിക്കുമെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇക്കാര്യം ഇറാൻ്റെ പരമാധികാരി ആയത്തുല്ല അലി ഖമനെയിയെ അറിയിക്കുകയും ചെയ്തു.

സിറിയയിൽ ഈ ആഴ്ച നടന്ന ആക്രമണത്തിൽ ഒരു യുഎസ് പൗരൻ കൊല്ലപ്പെടുകയും 21 ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ഏതാണ്ട് 16 തവണ ഇറാൻ പിന്തുണയുള്ള സൈന്യം യുഎസ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയെന്നാണ് യുഎസ് പറയുന്നത്.

US strikes sites used by Iran backed militia in Syria

More Stories from this section

family-dental
witywide