കാനഡ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചു; ഇന്ത്യയോട് വിയോജിച്ച് അമേരിക്കയും ബ്രിട്ടനും

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് 41 നയതന്ത്ര പ്രതിനിധികളെ കാനഡയ്ക്ക് പിൻവലിക്കേണ്ടിവന്നതിൽ ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടനും.ഇന്ത്യയിൽ കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കണമെന്ന സർക്കാരിൻ്റെ ആവശ്യത്തെ തുടർന്നാണ് കാനഡ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചത്.

‘നിരവധി കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യ വിടുന്നതിന് കാരണമായ ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് ഞങ്ങൾ യോജിക്കുന്നില്ല,’ എന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫിസ് വക്താവും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറും പറഞ്ഞു.

കാനഡ പൌരനായ ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതക അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായും 1961 ലെ വിയന്ന കൺവൻഷൻ മുൻനിർത്തി ഇന്ത്യ പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും അമേരിക്ക പറഞ്ഞു.

ഇന്ത്യ അവിശ്വസനീയമായ രീതിയിൽ ബുദ്ധിമുട്ടിക്കുന്നെന്നും ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്നുവെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിയെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചത്. ഇതോടെ ഇന്ത്യയിലെ 3 കനഡേയിയൻ കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തി. ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ പ്രവർത്തനങ്ങളാണ് താത്ക്കാലികമായി നിർത്തേണ്ടി വന്നത്. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെ കാനഡ മാറ്റിയതെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി വ്യക്തമാക്കിയിരുന്നു. 21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവശേഷിക്കുന്നത്.

കനേഡിയൻ പൗരനും ഖാലിസ്ഥാൻ നേതാവുമായിരുന്ന ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ തർക്കം ആരംഭിച്ചത്.

US, UK concerned with India’s move to reduce Canadian diplomatic staff

More Stories from this section

family-dental
witywide