ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ, ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകിയവർക്കെതിരെ കേസ്

ന്യൂഡൽഹി: ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഭക്ഷണ സാധനങ്ങൾക്കുമേൽ ഉത്തർപ്രദേശ് സർക്കാർ നിരോധനമേർപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ നിയമം 89 ആം വകുപ്പ് പ്രകാരം ഹലാൽ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്ന് യുപി ഭക്ഷ്യ കമ്മിഷ്ണർ ഇറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ കയറ്റുമതി ചെയ്യുന്ന ഭക്ഷണ സാധനങ്ങൾക്ക് ഈ നിരോധനം ബാധകമല്ലെന്നും ഉത്തരവിലുണ്ട്. ഹലാലെന്ന് സാക്ഷ്യപ്പെടുത്തിയ വെജിറ്റേറിയൻ ഉത്പന്നങ്ങളായ എണ്ണ, സോപ്പ്, ടൂത്ത്പേസ്റ്റ് എന്നിവയുടെ വിൽപ്പനയ്ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം നടപടികൾ ആരംഭിച്ചു.

29 ആം വകുപ്പ് പ്രകാരം ഒരു ഭക്ഷണ സാധനത്തിന്റെ നിലവാരം നിർണയിക്കാനുള്ള അവകാശം സർക്കാരിന് മാത്രമാണ്. ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകിയതിന് ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ ലഖ്‌നൗ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജാമിഅത്ത് ഉലമ ഐ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഫ് ഇന്ത്യ മുംബൈ, ജാമിഅത്ത് ഉലമ മഹാരാഷ്ട്ര എന്നിവർക്കെതിരെകേസെടുത്തു.

ഉത്പന്നങ്ങൾക്ക് ഹലാൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ ശൈലേന്ദ്ര കുമാർ ശർമ എന്ന ലക്നൗ സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് നടപടികൾ. ഇത് മറ്റു സമുദായങ്ങളിലെ കച്ചവടങ്ങളെ ബാധിക്കുമെന്നും, രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും പരാതിയിൽ ആരോപിക്കുന്നു.ഭീകരസംഘടനകൾക്ക് ഫണ്ട് ചെയ്യാനാണ് ഹലാൽ സർട്ടിഫിക്കേഷനിൽ നിന്നുള്ള സാമ്പത്തിക നേട്ടം ഉപയോഗിക്കുന്നതെന്നും പരാതിയിലുണ്ട്.

ഹലാൽ സർട്ടിഫിക്കറ്റുകൾ വ്യാജമായി സമ്പാദിച്ചെന്നാരോപിച്ചാണ് ഇപ്പോൾപൊലീസിന്റെ നടപടി. ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തുക എന്നെ ഇ കുറ്റങ്ങൾ ആരോപിച്ച്, കൊള്ള, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Uttar Pradesh government bans halal products, files case against those who issued halal certificates

Also Read

More Stories from this section

family-dental
witywide