ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം താൽകാലികമായി ഉപേക്ഷിച്ചു. വെറും 30 മീറ്റർ കൂടി തുരന്നാൽ എത്താമായിരുന്ന ശ്രമമാണ് അപ്രതീക്ഷിത മണ്ണിടിച്ചിൽ മൂലം നിർത്തിവച്ചത്. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ തുരന്ന് പൈപ്പ് കയറ്റി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു കഴിഞ്ഞ 4 ദിവസമായി രക്ഷാസംഘം പരിശ്രമിച്ചുകൊണ്ടിരുന്നത്. ആ ശ്രമം ഉപേക്ഷിച്ചു. ഇനി മലതുരന്ന് കുടിങ്ങിക്കിടക്കുന്നവരിലേക്ക് എത്താനാണ് ശ്രമം. 120 മീറ്ററോളം മല തുരക്കണം അതിന് ഏതാണ്ട് 4 ദിവസം എടുക്കുമെന്നാണ് കണക്കുകൂട്ടൽ. അതീവ ദുർബലമായ ഹിമാലയൻ മലനിരകളിൽ രക്ഷാപ്രവർത്തനം ഏറെ ക്ലേശകരമാണ്. അതീവ സൂക്ഷ്മയായാണ് തുരക്കൽ നടത്തുന്നതി എന്നിട്ടു കൂടി മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. ഇന്നലെ പൈപ്പിടാൻ പാറ തുരക്കുന്നതിനിടെ വലിയ പൊട്ടൽ ശബ്ദമുണ്ടായതിനെ തുടർന്നാണ് ആ ദൌത്യം നിർത്താൻ തീരുമാനിച്ചത്. രാജ്യം ഇന്നുവരെ കാണാത്ത അത3വലിയ സാഹസിക ദൌത്യമാണ് ഇപ്പോൾ നടക്കുന്നത്. പ3ധാനമന്ത്രിയുടെ ഓഫിസ് രക്ഷാദൌത്യത്തിന്റെ ചുമതല ഏറ്റെടുത്തു. തുരങ്കനിർമാണത്തിൽ വിദഗ്ധനായ ബ്രിട്ടിഷുകാരൻ ക്രിസ് കൂപ്പർ രക്ഷാദൌത്യത്തിന് ഒപ്പം ചേർന്നു.
അതിനിടെ നിർമാണം ഏറ്റെടുത്ത കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായ റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. മൂന്ന് കിലോമീറ്ററിലധികം ദൂരമുള്ള എല്ലാ തുരങ്കങ്ങൾക്കും അപകടം സംഭവിച്ചാൽ രക്ഷപ്പെടാനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ അനുസരിച്ച് ഒരു റൂട്ട് നിർമിക്കണമെന്ന നിർദ്ദേശം നടപ്പാക്കിയിട്ടില്ലെന്ന് തെളിയിക്കുന്ന തുരങ്കത്തിന്റെ പ്ലാനുകളാണ് പുറത്തുവന്നത്.
അപകടം നടന്ന സിൽക്യാര ടണലിന് 4.5 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. പ്ലാനുകൾ പ്രകാരം തുരങ്കത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള റൂട്ട് നിർദ്ദേശിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്.
Uttarkashi tunnel collapse ; new plan to reach trapped workers