രക്ഷ കയ്യെത്തും ദൂരത്ത്: ഡ്രില്ലിങ് നിർത്തി, പൈപ്പ് തള്ളി നീക്കാൻ ശ്രമം

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ സമാനകളില്ലാത്ത രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ കഴിഞ്ഞ രാത്രിയും കഠിനശ്രമം തുടരുകയാണ്. ഡ്രില്ലിങ് യന്ത്രത്തിന് പ്രവർത്തിക്കാനാവാത്ത വിധം അവസാനത്തെ 5 മീറ്ററിൽ ഇരുമ്പ് , സ്റ്റീൽ ഭാഗങ്ങൾ നിറഞ്ഞ് കിടക്കുകയാണ് .ഇതോടെ ഡ്രില്ലിങ് മാറ്റിവച്ച് മർദം ഉപയോഗിച്ച് പൈപ്പ് തള്ളിനീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം 14ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുവരെ സ്ഥാപിച്ച പൈപ്പിനുള്ളിലൂടെ കടന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ തടസ്സം നീങ്ങിക്കിട്ടിയാൽ അവസാനഭാഗം വീണ്ടും ഡ്രില്ലിങ് നടത്താമെന്നാണ് പ്രതീക്ഷ. രക്ഷാക്കുഴൽ ഒരിഞ്ച് നീക്കുന്നതു തന്നെ അതിശ്രമകരമായ പ്രവൃത്തിയായി തുടരുകയാണ്.

അതിനിടെ അവശിഷ്ടങ്ങളിൽ തട്ടി രക്ഷാക്കുഴലിൻ്റെ മുൻഭാഗം തകർന്നിരുന്നു. രക്ഷാസംഘം കുഴലിനുള്ളിലൂടെ കയറി ആ ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി ഇതോടെ കുഴലിൻ്റെ നീളം കുറഞ്ഞിട്ടുണ്ട്.

ഏതു നിമിഷവും രക്ഷ അടുത്തെത്തും എന്ന ശുഭ പ്രതീക്ഷയിലാണ് കുടിങ്ങിക്കിടക്കുന്ന തൊഴിലാളികൾ. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും രക്ഷാപ്രവര്‍ത്തനം ഇന്നു പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് രക്ഷാപ്രവര്‍ത്തകരും തൊഴിലാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവരും.

55 മീറ്ററോളം ദൂരമാണ് ഇതുവരെ തുരന്നത്. ഇനി വെറും അഞ്ച് മീറ്റര്‍ ദൂരം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതിനിടയിലാണ് വീണ്ടും തടസ്സമുണ്ടായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ചു നീക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ രക്ഷാസംഘം. അതേസമയം ടണലില്‍ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Uttarkashi tunnel collapse Rescue operation put on hold as drilling of tunnel yet to resume

More Stories from this section

family-dental
witywide