വത്തിക്കാൻ സിറ്റി : 2008 ഒഡിഷയിലെ കാണ്ഡമാലിൽ ക്രിസ്ത്യാനികൾക്ക് എതിരെ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട 35 വിശ്വാസികൾക്ക് വിശുദ്ധ പദവി നൽകാനുള്ള നടപടികൾ വത്തിക്കാനിൽ ആരംഭിച്ചു. നാമകരണ നടപടികൾ തുടങ്ങുന്നതിനു തടസ്സങ്ങളൊന്നുമില്ലെന്ന് വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള വത്തിക്കാനിലെ സംഘം തീരുമാനിച്ചു.
അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ് ജോൺ ബാർവയെ രേഖാമൂലം ഇക്കാര്യം അറിയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാണ്ഡമാൽ രക്തസാക്ഷികളുടെ വിശുദ്ധീകരണ നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പട്ട് ഇന്ത്യൻ സഭ നൽകിയ ആവശ്യങ്ങൾ വത്തിക്കാൻ അംഗീകരിക്കുകയായിരുന്നു.
കലാപത്തിൽ ഫാ. ബർണാഡ് ദിഗലും 34 ഗ്രാമീണരുമാണ് കൊല്ലപ്പെട്ടത്. കാണ്ഡമാൽ രക്തസാക്ഷികൾ എന്നാണ് സഭയിൽ ഇവർ അറിയപ്പെടുന്നത്. ക്രിസ്തുവിനെ പിന്തുടർന്ന് ജീവിക്കാൻ തീരുമനിച്ച സാധാരണക്കാരായ ഗ്രാമവാസികൾക്ക് നൽകുന്ന വലിയ അംഗീകാരമായിരിക്കുമിതെന്ന് സഭ പറഞ്ഞു.
Vatican approves beatification process for 35 Kandhamal martyrs