മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ വികാരി ജനറല്‍ നിയോഗ ശുശ്രൂഷ ഡിസംബര്‍ ഒന്നിന്

ബാബു പി സൈമണ്‍

ഡാളസ്: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ വികാരി ജനറല്‍ നിയോഗ ശുശ്രൂഷ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യൂക്കേഷന്‍ ചാപ്പലില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും എന്ന് അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അറിയിച്ചു. സഭാ കൗണ്‍സിലിന്റെ ആലോചനയോടും എപ്പിസ്‌കോപ്പല്‍ സിനഡ് അംഗീകാരത്തോടുംകൂടി ദിവ്യശ്രീമാന്‍മാരായ റവ. തോമസ് കെ ജേക്കബ് ( വികാരി, തോന്ന്യമാല സെന്റ് തോമസ് മാര്‍ത്തോമാ ഇടവക), റവ.ഡോ. ഷാം പി തോമസ് (ഡയറക്ടര്‍, ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍), റവ. കെ വി ചെറിയാന്‍ (വികാരി, മല്ലപ്പള്ളി സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ ഇടവക) എന്നീ കശീശന്മാരെയാണ് സഭയുടെ പുതിയ മൂന്ന് വികാരി ജനറാളന്മാരായി നിയമിക്കുന്നത്.

മാര്‍ത്തോമ സഭയില്‍ ഒരു പ്രധാന സ്ഥാനമാണ് വികാരി ജനറല്‍. വികാരി ജനറല്‍ മെത്രാപ്പോലീത്തയുടെ ഡെപ്യൂട്ടി ആയി പ്രവര്‍ത്തിക്കുകയും ഇടവകകളുടെ ഭരണപരമായ ഉത്തരവാദിത്വങ്ങളുടെ മേല്‍നോട്ടത്തില്‍ സഹായിക്കുകയും ചെയ്യുന്നു. ഇടവകകളുടെ ഏകോപനും , ഭരണം, അജപാലനം, പരിപാലനം എന്നിവയില്‍ വികാരി ജനറല്‍ നിര്‍ണായക പങ്കുവഹിക്കുന്നു. സഭയുടെ പ്രാദേശിക തലത്തിലും കേന്ദ്ര തലത്തിലും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുവാന്‍ മെത്രാപ്പോലീത്ത, മറ്റു ബിഷപ്പുമാര്‍, വൈദികര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക,ഇടവകകള്‍ സന്ദര്‍ശിക്കുക,വൈദികര്‍ക്കും,ആത്മായന്‍മാര്‍ക്കും ആവശ്യമായ ആത്മീയ പരിശീലനം നല്‍കുക, എന്നിവയും വികാരി ജനറല്‍മാരുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. പുതിയതായി ചുമതലയിലേക്ക് പ്രവേശിക്കുന്ന വികാരി ജനറാള്‍മാരുടെ സേവനം സഭയുടെ വികസനത്തിനും,സുവിശേഷ വ്യാപനത്തിനും,മുഖാന്തരം ആയിത്തീരുവാന്‍ ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും,ഏവരും ഭക്തിയോടും പ്രാര്‍ത്ഥനയോടുകൂടി വികാരി ജനറല്‍ നിയോഗ ശുശ്രൂഷയില്‍ പങ്കെടുക്കണമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

More Stories from this section

family-dental
witywide