കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍ മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു.
വിദയദശമിയും ചടങ്ങുകളും
പേര് സൂചിപ്പിക്കുന്നത് പോലെ വിദ്യ എന്നാല്‍ ‘അറിവ്’ എന്നും അരമ്പം എന്നാല്‍ ‘ആരംഭിക്കുക’ എന്നും അര്‍ത്ഥമാക്കുന്നു. എഴുത്തിലൂടെ പുതിയ ഒരു ലോകം കുട്ടികള്‍ക്ക് മുന്‍പില്‍ തുറക്കുകയാണ് ചെയ്യുന്നത്.
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു. ക്ഷേത്രങ്ങളിലും സ്വന്തം വീട്ടിലും മാത്രമാണ് മുഹൂർത്തം നോക്കാതെ വിജയദശമി ദിവസം വിദ്യാരംഭം നടത്താവുന്നത്. നിത്യനിദാനവും നിത്യപൂജയുമില്ലാത്ത മറ്റൊരു സ്‌ഥലത്ത് വിദ്യാരംഭം നടത്തണമെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ നക്ഷത്രവുമായുള്ള ശുഭമുഹൂർത്തം നോക്കുകതന്നെ ചെയ്യണം.
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് “ഹരിശ്രീഗണപതയെനമ:” എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം.
വിദ്യാരംഭത്തിന് ഉപയോഗിച്ച് അരി കൊണ്ട് പിന്നീട് നിവേദ്യം തയ്യാറാക്കി ദേവിക്ക് നിവേദിക്കുന്നു. ഇതിന് ശേഷം കുട്ടികള്‍ക്ക് സ്ലേറ്റുകളും പെന്‍സിലുകളും വിതരണം ചെയ്യുന്നു. എല്ലാം കുഞ്ഞിനെ നന്മയിലേക്ക് നയിക്കും എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
പ്രധാന ക്ഷേത്രങ്ങള്‍
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം (കര്‍ണാടക) അല്ലെങ്കില്‍ ദില്ലി അയപ്പ ക്ഷേത്രം അല്ലെങ്കില്‍ തുഞ്ചന്‍ പറമ്പ് (കേരളം), ആറ്റുകല്‍ ഭാഗവതി ക്ഷേത്രം (കേരളം), തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്ത്രാ ക്ഷേത്രം (കേരള) എന്നിവിടങ്ങളിലാണ് പ്രധാനമായും എഴുത്തിനിരുത്തുന്നത്.