ഭര്‍ത്താവ് മരിച്ച് 18 ദിവസം തികയും മുമ്പേ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ഇറങ്ങിയ വിജി വെങ്കിടേഷ്

മുംബായ്: പാച്ചുവും അത്ഭുത വിളക്കും എന്ന സിനിയയില്‍ ഉമ്മച്ചിയായി എത്തിയ ആ പുഞ്ചിരിക്കുന്ന മുഖം യഥാര്‍ത്ഥ ജീവിതത്തില്‍ പലരുടെയും പിടിവള്ളിയാണ്. കഴിഞ്ഞ 36 വര്‍ഷമായി കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന വിജി വെങ്കിടേഷ് അപ്രതീക്ഷിതമായാണ് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലേക്ക് എത്തുന്നത്. സിനിമാ നടിയായ ശേഷവും കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ അവസാനിപ്പിച്ചില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വിജി വെങ്കിടേഷിന്റെ ഭര്‍ത്താവ് മരിച്ചത്. കാന്‍സര്‍ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെയും മരണം. ഭര്‍ത്താവ് മരിച്ചതിന്റെ പതിനെട്ടാം ദിവസം വിജി വെങ്കിടേഷ് കേരളത്തില്‍ എത്തി. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് അവര്‍ എത്തിയത്.

രോഗം സ്ഥിരീകരിച്ച് നാല് ആഴ്ചക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ മരണവും ഉണ്ടായി. ആ വലിയ സങ്കടം മനസ്സിലുണ്ടെങ്കിലും കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുംബയിലെ വീട്ടില്‍ നിന്ന് അവര്‍ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കിലും നിന്റെ ജോലി നോക്കു എന്നേ അദ്ദേഹം പറയൂ എന്നായിരുന്നു വിജി വെങ്കിടേഷ് പ്രതികരിച്ചത്. ചായ് ഫോര്‍ കാന്‍സര്‍ പ്രചരണത്തിന്റെ ഭാഗമായാണ് വിജി കേരളത്തില്‍ എത്തിയത്. കുടിക്കുന്ന ഓരോ ചായവും കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ധനസമാഹരണമായി മാറുന്ന പരിപാടിയാണ് ചായ് ഫോര്‍ കാന്‍സര്‍. പത്ത് വര്‍ഷം മുമ്പാണ് ഈ പ്രചരണ പരിപാടി ആരംഭിച്ചത്. പത്ത് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗികള്‍ക്കായി 200 കോടി രൂപ സമാഹരിക്കാനായി.

ആശുപത്രിയില്‍ പോകാന്‍ പണമില്ലാത്തതുകൊണ്ട് ചികിത്സ തന്നെ വേണ്ടെന്നു വെച്ച് മരണത്തിലേക്ക് നടന്നുകയറുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ചായ് ഫോര്‍ കാന്‍സര്‍ പ്രചരണം തുടങ്ങിയത്. ഇപ്പോള്‍ അത് വലിയ വിജയമായി മാറി. 36 വര്‍ഷം കാന്‍സര്‍ രോഗികള്‍ക്കിടയില്‍ ജീവിച്ച താന്‍ ശക്തയും അനുകമ്പയുള്ളവളുമായി മാറിയെന്നാണ് വിജി വെങ്കിടേഷ് പറയുന്നത്. 

49 വര്‍ഷമായി മുംബയില്‍ താമസിക്കുന്ന വിജി വെങ്കിടേഷ് പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയായി. ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിച്ച അവര്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. അഭിനേത്രിയായതിന് ശേഷം കേരളത്തോടുള്ള തന്റെ അടുപ്പം കൂടിയെന്നും അവര്‍ അറിയിച്ചു. 

VIji Venkitesh works for cancer patients

More Stories from this section

family-dental
witywide