അയർലൻഡിലെ ഡബ്ലിനിൽ സ്കൂളിന് മുന്നിൽ കത്തിയാക്രമണം; മൂന്നു കുട്ടികൾക്ക് പരിക്ക്, വ്യാപക അക്രമം

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ സിറ്റി സെന്ററിലുണ്ടായ കത്തിക്കുത്തിനെത്തുടർന്ന് ഡബ്ലിനിൽ വ്യാപക അക്രമം. ഡബ്ലിൻ നഗരത്തിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഹോട്ടലുകളും പൊലീസ് വാഹനങ്ങളും തകർത്ത ഇവർ ബസുകൾ അഗ്നിക്കിരയാക്കി.

അക്രമത്തെ തുടർന്ന് ഗാർഡയുടെ കാറും, ലൂവാസും, ബസുകളും, കടകളും ഉൾപ്പെടെയുള്ള പൊതുമുതലുകൾ തീ വെച്ച് നശിപ്പിച്ചു. ചില പ്രതിഷേധക്കാർ ഗാർഡയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. മറ്റുള്ളവർ ഉദ്യോഗസ്ഥർക്ക് നേരെ കുപ്പികൾ എറിഞ്ഞു.

കുടിയേറ്റത്തെ എതിർക്കുന്നവരും പൊലീസും തമ്മിലാണ് സംഘർഷം. ഡബ്ലിനിലെ സ്കൂളിനു പുറത്തുണ്ടായ കത്തിയാക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്.

ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അക്രമികൾ കൊള്ളയടിച്ചു. സംഘർഷത്തെ തുടർന്ന് ഡബ്ലിനിൽ പൊതുഗതാഗതം താൽകാലികമായി നിർത്തിവെച്ചു. കത്തിയാക്രമണം നടത്തിയ 40കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അയർലൻഡിലെ തലസ്ഥാന നഗരമായ ഡബ്ലിനിൽ ഇന്നലെയാണ് കത്തിയാക്രമണം നടന്നത്.

കത്തിക്കുത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും മറ്റ് രണ്ട് കുട്ടികൾ ഗുരുതരമല്ലാത്ത പരിക്കുകളോടെ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഡബ്ലിൻ നഗരത്തിലെ ഒ’കോണൽ സ്ട്രീറ്റിന്റെ പ്രധാന പാതയോട് ചേർന്നുള്ള ഡബ്ലിൻ പാർനെൽ സ്‌ക്വയറിൽ വെച്ചാണ് ഇവർക്ക് കുത്തേറ്റത്. തെരുവിലെ സ്‌കൂളിന് സമീപം നടന്ന ആക്രമണത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല

More Stories from this section

family-dental
witywide