![](https://www.nrireporter.com/wp-content/uploads/2023/12/vivek-ramaswami.jpg)
വാഷിങ്ടൺ: 2024-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പരാജയപ്പെടുത്തി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് തിരിച്ചുപിടിച്ചാൽ, ട്രംപ് മന്ത്രിസഭയിലെ ഏതെങ്കിലും ഔദ്യോഗിക പദവിയിൽ താൻ ചേരുമെന്ന ഊഹാപോഹങ്ങളെ തള്ളി വിവേക് രാമസ്വാമി. താൻ ഒരു പ്ലാൻ ബി അല്ലെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി പറഞ്ഞു.
രണ്ടാം ട്രംപ് ഭരണകൂടത്തിൽ ഒരു സ്ഥാനം സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോൾ, “ഞാൻ പ്ലാൻ ബി കരുതിവയ്ക്കുന്ന ഒരാളല്ല. അങ്ങനെയായിരുന്നെങ്കിൽ ഞാനോ അപൂർവ്വയോ ഇന്ന് ഞങ്ങൾ എത്തി നിൽക്കുന്ന ഇടങ്ങളിൽ എത്തിപ്പെടില്ലായിരുന്നു,” എന്നാണ് അദ്ദേഹം ഞായറാഴ്ച ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
റിപ്പബ്ലിക്കൻ പ്രൈമറി വിജയിക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് വിവേക് രാമസ്വാമി അടിവരയിട്ടു. എന്നാൽ തന്റെ എതിർ സ്ഥാനാർഥി ഇന്ത്യൻ-അമേരിക്കൻ വംശജയായ നിക്കി ഹേലി വിവേക് രാമസ്വാമിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രചാരണത്തിലുടനീളം വിവേക് രാമസ്വാമിയെക്കാൾ ഒരുപടി മുകളിലാണ് നിക്കി ഹേലി നിലവിൽ.