![](https://www.nrireporter.com/wp-content/uploads/2023/11/vivek-ramaswamy-1.jpg)
ന്യൂയോർക്ക് സിറ്റി: യുഎസ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി തികഞ്ഞ ആവേശത്തോടെയും ആവേശത്തോടെയുമാണ് പ്രചാരണം നടത്തുന്നത്. അടുത്തിടെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ഹാംഷെയറിലെ ഗൺറെയ്ഞ്ചിൽ തന്റെ ഷൂട്ടിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന ഭാര്യ അപൂർവ്വ രാമസ്വാമിയുടെ വീഡിയോ വിവേക് രാമസ്വാമി പങ്കുവച്ചിരുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ തലക്കെട്ടുകൊണ്ടുകൂടിയായിരുന്നു. ‘ഭാവി പ്രഥമ വനിത’ എന്നാണ് വിവേക് രാമസ്വാമി വീഡിയോയോടൊപ്പം കുറിച്ചത്.
വീഡിയോയിൽ, ചുവന്ന വസ്ത്രം ധരിച്ച അപൂർവ രാമസ്വാമി ഷൂട്ടിംഗ് റേഞ്ചിൽ നിൽക്കുന്നതായി കാണാം. വെടിയുതിർക്കുമ്പോൾ ഒരു പ്രൊഫഷണൽ അപൂർവ്വയെ സഹായിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് അയോവയിലെ വോട്ടർമാരുമായി അപൂർവ സംവദിക്കുന്ന മറ്റൊരു വീഡിയോ വിവേക് രാമസ്വാമി പങ്കുവച്ചിരുന്നു. അതോടൊപ്പം അദ്ദേഹം തങ്ങളുടെ പ്രണയ കഥയും പങ്കുവച്ചിരുന്നു.
ഒരു കപ്പിള്‍ പാര്‍ട്ടിക്കിടയിലാണ് താൻ ആദ്യമായി അപൂര്‍വയെ കണ്ടതെന്നും അന്ന് വലിയ താല്‍പര്യമൊന്നും തോന്നിയില്ലെന്നുമാണ് വിവേക് രാമസ്വാമി എഴുതിയത്. മെഡിസിന് പഠിക്കുകയാണ് അപൂര്‍വ, വിവേക് നിയമ വിദ്യാര്‍ത്ഥിയും. താന്‍ അവസാനമായി പങ്കെടുത്ത പാര്‍ട്ടി അതാവും എന്നാണ് അപൂര്‍വ പറയുന്നത്. അന്ന് പാര്‍ട്ടിയില്‍ ഏറ്റവും മിടുക്കനായ വ്യക്തിയായി തോന്നിയത് വിവേകിനെയാണെന്ന് അപൂർവ പറയുന്നു. നേരെ ചെന്ന് പരിചയപ്പെട്ടു. വിവേക് തന്നെ പരിചയപ്പെടുത്തിയപ്പോള്‍ തന്റെ ഒപ്പം ഒരു വിവേക് പഠിക്കുന്നുണ്ടെന്നാണ് അപൂര്‍വ മറുപടി പറഞ്ഞത്. ഇത് കേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ചിരിയും തുടങ്ങി. വിവേകിന് വലിയ താല്‍പര്യമൊന്നും തോന്നിയതുമില്ല. അവിടുന്ന് പെട്ടെന്ന് തന്നെ പോവുകയും ചെയ്തു. എന്നാല്‍ അന്നേ ദിവസം രാത്രി അവര്‍ വീണ്ടും കണ്ടുമുട്ടി. അപ്പോഴാണ് ഇരുവരും കൂടുതല്‍ ശ്രദ്ധിച്ചതും തങ്ങള്‍ അയല്‍ക്കാരാണെന്ന സത്യം തിരിച്ചറിഞ്ഞതും. അതിന് ശേഷം ഇന്നുവരെയും തങ്ങള്‍ ഒന്നിച്ചാണെന്ന് വീഡിയോയിൽ അപൂര്‍വ പറയുന്നു.
വീഡിയോയ്‌ക്കൊപ്പം രാമസ്വാമി എഴുതി, “അയോവയിലെ വോട്ടർമാർക്ക് ഞാനും അപൂർവയും എങ്ങനെ കണ്ടുമുട്ടി എന്ന കഥ അറിയാൻ ആഗ്രഹമുണ്ടായിരുന്നു. എങ്ങനെയെന്നത് ഇതാ.”
ഒഹിയോ സ്വദേശിയാണ് 38കാരനായ വിവേക് രാമസ്വാമി. അമ്മ ജെറിയാട്രിക്ക് സൈക്യാട്രിസ്റ്റും അച്ഛന്‍ ജനറല്‍ ഇലക്ട്രിക്കില്‍ എന്‍ജിനീയറുമാണ്. കേരളത്തില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ കുടുംബമാണ്.
2024 നവംബര്‍ അഞ്ചിനാണ് അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവര്‍ക്ക് പിന്നിലാണ് വിവേക് രാമസ്വാമി.