ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപിനെ സംസ്ഥാന സുപ്രീം കോടതി മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കൊളറാഡോ ബാലറ്റില്‍ നിന്ന് പിന്മാറുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി. യുഎസ് ക്യാപിറ്റല്‍ ആക്രമണത്തില്‍ ട്രംപിന്റെ പങ്ക് കാരണം യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് ട്രംപ് അയോഗ്യനാണെന്ന് കോടതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കോടതി ട്രംപിനെ ബാലറ്റില്‍ തിരിച്ചെടുത്തില്ലെങ്കില്‍ കൊളറാഡോ തെരഞ്ഞെടുപ്പില്‍ നിന്ന് ഉടന്‍ പിന്മാറണമെന്നും രാമസ്വാമി മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളോടും അഭ്യര്‍ത്ഥിച്ചു.
‘ട്രംപിനെയും ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നത് വരെ കൊളറാഡോ GOP പ്രൈമറി ബാലറ്റില്‍ നിന്ന് പിന്മാറുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, റോണ്‍ ഡിസാന്റിസും ക്രിസ് ക്രിസ്റ്റിയും നിക്കി ഹേലിയും ഉടന്‍ തന്നെ ഇത് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം എക്സില്‍ പറഞ്ഞു.