
ഈ വർഷം അവസാനിക്കും മുമ്പ് യുഎസ് സഹായത്തിനായി അഭ്യർത്ഥന നടത്താൻ യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി അമേരിക്കയിലെത്തി.ഒരാഴ്ചയായി അർജന്റീനയിലായിരുന്നു സെലെൻസ്‌കി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ആമുഖത്തെത്തോടെ, വാഷിംഗ്ടണിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റിയിൽ പ്രസംഗം നടത്തി. പ്രസിഡൻ്റ് ബൈഡനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും .
റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്‌നിന്റെ പോരാട്ടത്തിന് അമേരിക്ക ഇനി തുറന്ന പിന്തുണ നൽകേണ്ടതില്ലെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാട്. ആ പണം കൊണ്ട് മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കമെന്നാണ് അവരുടെ ആവശ്യം.
സെലെൻസ്‌കി വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനെ കണ്ട ശേഷം കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. യുക്രെയ്ന് സഹായം നൽകുന്നത് സംബന്ധിച്ച് റിപ്പബ്ളിക്കൻ പാർട്ടിക്ക് വ്യത്യസ്തമായ അഭിപ്രായതുകൊണ്ടുതന്നെ അമേരിക്കൻ സഹായം ലഭിക്കുക എന്നത് യുക്രെയ്ന് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. യുക്രെയ്‌നിനും ഇസ്രായേലിനുമായി 106 ബില്യൺ ഡോളറിന്റെ അടിയന്തര സഹായത്തിനുള്ള വൈറ്റ് ഹൗസ് അഭ്യർത്ഥന റിപ്പബ്ലിക്കൻ സെനറ്റർമാർ കഴിഞ്ഞയാഴ്ച തടഞ്ഞിരുന്നു.
സെലെൻസ്‌കിയുടെ സന്ദർശനം യുക്രെയിനോടുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ അചഞ്ചലമായ പ്രതിബദ്ധത ഈട്ടിയുറപ്പിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. ഫെബ്രുവരിയിൽ റഷ്യ- യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കും.
Volodymyr Zelenskyy visits US