വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ ഒൻപതിന്

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ ഒൻപതിന് 11 മണിമുതല്‍ ആറ് മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രവേശന പാസ് ആവശ്യമില്ലെന്ന് സംഘാടകർ അറിയിച്ചു. ന്യൂയോർക്കിലെ പ്രസിദ്ധമായ റെസ്റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്.

അമ്പതു പേർ പങ്കെടുക്കുന്ന ശിങ്കാരിമേളം ഈ വർഷത്തെ ഓണഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്. അതുപോലെതന്നെ മെഗാ തിരുവാതിരയും ഉണ്ടാകും. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലിയെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങിയ പരിപാടികളോടെ ഈവർഷത്തെ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയിട്ടൂള്ളത്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷറര്‍ അലക്സാണ്ടർ വർഗീസ് , വൈസ് പ്രസിഡന്റ് ആന്റോ വർക്കി,ജോയിന്റ് സെക്രട്ടറി കെ .ജി . ജനാർദ്ധനൻ , ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു , കോർഡിനേറ്റർ ജോയി ഇട്ടൻ, കൾച്ചറൽ കോർഡിനേറ്റർ നിരീഷ് ഉമ്മൻ എന്നിവര്‍ അറിയിച്ചു.

More Stories from this section

family-dental
witywide