തെലങ്കാനയിൽ രേവന്ത് റെഡ്ഢി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്ലുഭട്ടിയ? ചർച്ചകൾ സജീവം

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന 2014-ൽ പിറവിയെടുത്തതിന് ശേഷം ഇന്നേവരെ ഒരു പാർട്ടിയെ മാത്രമേ നയിച്ചിട്ടുള്ളൂ – ഭാരത് രാഷ്ട്ര സമിതി തെലങ്കാന രാഷ്ട്ര സമിതി). എന്നാൽ ഇന്നലെ നിയമസാഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ ബിആർഎസ് കനത്ത പരാജയം ഏറ്റുവാങ്ങുകയും കോൺഗ്രസ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു.

119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസ് 65 സീറ്റുകൾ നേടിയപ്പോൾ ബിആർഎസിന് 39 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

എന്നാൽ പാർട്ടി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല, കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍ പിസിസി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി, നിലവിലെ പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഢി, കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക ഇവരില്‍ ഒരാളാകും പുതിയ മുഖ്യമന്ത്രി എന്നാണ് വിവരം.

രേവന്ത് റെഡ്ഢി

തെലങ്കാന കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ രേവന്ത് റെഡ്ഢി പ്രവർത്തന ശൈലി പാർട്ടി അണികൾക്കുള്ളിൽ നിരവധി വിമർശകരെ അദ്ദേഹത്തിന് നേടിക്കൊടുത്തു. എന്നാൽ ബിആർഎസിനെ താഴെയിറക്കിയതിൽ രേവന്ത് റെഡ്ഢി എന്ന 54 കാരന്റെ തന്ത്രങ്ങളെ അംഗീകരിക്കാത്തവരുണ്ടാകില്ല. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ പാർട്ടി അദ്ദേഹത്തെ മത്സരിപ്പിച്ചത് സംസ്ഥാനത്തിനകത്ത് അദ്ദേഹത്തിനുള്ള പിന്തുണ ഏറുന്നതിന്റെ സൂചനയാണ്.

2021 ജൂലൈയിൽ തെലങ്കാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായതിന് ശേഷം, ഭരണകക്ഷിയായ ബിആർഎസ് സർക്കാരിനെതിരായ നിരവധി വിഷയങ്ങളിൽ തെരുവി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആളാണ് രേവന്ത് റെഡ്ഢി.

ഭട്ടി വിക്രമാർക്ക മല്ലു

കെസിആറിനെ പുറത്താക്കാനുള്ള കോൺഗ്രസിന്റെ തീവ്ര പ്രചാരണത്തിലെ മറ്റൊരു പ്രമുഖ മുഖമായിരുന്നു നിയമസഭാ കക്ഷി നേതാവ് നേതാവ് മല്ലു ഭട്ടി വിക്രമാർക്ക. തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർമാരെ ഏകീകരിക്കാൻ മാത്രമല്ല, അവരോട് സംസാരിക്കാനും അവരുടെ ആശങ്കകൾ മനസ്സിലാക്കാനും അദ്ദേഹം സംസ്ഥാനത്തുടനീളം 1,400 കിലോമീറ്റർ പദയാത്ര നടത്തിയിരുന്നു.

സംസ്ഥാനത്ത് കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ഉറപ്പാക്കുന്നതിൽ ഈ അറുപത്തിരണ്ടുകാരന്റെ ‘പീപ്പിൾസ് മാർച്ച്’ നിർണായക പങ്ക് വഹിച്ചു.

ഉത്തം കുമാർ റെഡ്ഢി

2021 ജൂലൈ വരെ ഉത്തം കുമാർ റെഡ്ഢി കോൺഗ്രസിന്റെ തെലങ്കാന യൂണിറ്റിന്റെ തലവനായിരുന്നു. അദ്ദേഹത്തിന് പകരമാണ് രേവന്ത് റെഡ്ഢിയെ നിയമിച്ചത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള പേരുകളിലൊന്നായ ഈ നേതാവ് ഇപ്പോഴും സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ ഏറെ സ്വീകാര്യനാണ്.

More Stories from this section

family-dental
witywide