ന്യൂഡല്‍ഹി: കാനഡയുമായുള്ള ബന്ധം വഷളായി നില്‍ക്കെ ചൈനയുമായും സുഖകരമല്ലാത്ത നിലപാടിലേക്ക് ഇന്ത്യ പോകുന്നു. അരുണാചല്‍ പ്രദേശ് സംസ്ഥാനത്തുനിന്നുള്ള 3 വുഷു താരങ്ങള്‍ക്ക് ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെംയിസില്‍ പങ്കെടുക്കാനുള്ള വീസ ചൈന നിഷേധിച്ചിടത്താണ് പ്രശ്നം തുടങ്ങുന്നത്.
വനിതാ താരങ്ങളായ ന്യേമന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവര്‍ക്കാണ് വീസ കിട്ടാത്തത്. നേരത്തേ ഗെംയിംസ് സംഘാടകരില്‍നിന്ന് അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി.
ഇന്ത്യന്‍ പൗരന്മാരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാവില്ല. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഡല്‍ഹിയിലും ബീജിങ്ങിലും പ്രതിഷേധം അറിയിക്കും. വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനയുടെ അഭിപ്രായത്തില്‍ അരുണാചല്‍ ചൈനയുടെ ഭാഗമാണ്. അത് പല അവസരങ്ങളില്‍ അവര്‍ ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ സ്വന്തം രാജ്യത്തുള്ള പൗരന്മാര്‍ ആ രാജ്യത്ത് പ്രവേശിക്കാന്‍ വീസ ആവശ്യപ്പെടുന്നത് ചൈന അംഗീകരിക്കുന്നില്ല. ചൈനയുടെ നിയമമനുസരിച്ച് അരുണാചലില്‍ ഉള്ളവര്‍ക്ക് ചൈനയില്‍ പോകാന്‍ വീസയുടെ ആവശ്യമില്ല.