ന്യൂയോര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ അജ്ഞാതന്‍ റെയില്‍വേട്രാക്കിലേക്ക് തള്ളിയിട്ട യുവതി അതീവ ഗുരുതരാവസ്ഥയിലെന്ന് പോലീസ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ 53-ആം സ്ട്രീറ്റ്/ഫിഫ്ത്ത് അവന്യൂ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന മുപ്പതുകാരിയായ യുവതിയെ പിന്നീലൂടെയെത്തിയ പുരുഷന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനില്‍ തലയിടിച്ചു തെറിച്ച യുവതി ട്രാക്കിനടിയിലേക്ക് വീഴുകയായിരുന്നു.
അപകടം കണ്ട് സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ 911ല്‍ വിളിച്ച് വിവരമറിയിക്കുകയും യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എ്ത്തിക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രാന്‍സിറ്റ് ചീഫ് മൈക്കല്‍ കപ്ലാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവതിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും അവള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ജീവനുവേണ്ടി പോരാടുകയാണെന്നും കപ്ലാന്‍ പറഞ്ഞു.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന സാബിര്‍ ജോണ്‍സ് എന്നയാളെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അപകടത്തിനു ശേഷം ഇയാള്‍ വെസ്റ്റ് 53 സ്ട്രീറ്റിലെയും ഫിഫ്ത്ത് അവന്യൂവിലെയും ടേണ്‍സ്‌റ്റൈലുകളില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. എന്താണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നും ദൃക്സാക്ഷികളെ വിസ്തരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്ലാന്‍ പറഞ്ഞു. അപകടത്തിനിരയായ യുവതി ഇതുവരെ പോലീസിനോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.