രാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠ ജനുവരി 22 ന്, ചടങ്ങുകൾ ഏഴ് ദിവസം; പ്രധാന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠയുടെ തിയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 22 നാകും വിഗ്രഹ പ്രതിഷ്ഠ നടത്തുക. 7 ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്ഷേത്രത്തിന്‍റെ അവസാന നിർമ്മാണ പ്രവർത്തികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.

വിഗ്രഹ പ്രതിഷ്ഠയിൽ പങ്കെടുക്കാനായി അയോധ്യയിൽ എത്തുന്ന പ്രധാനമന്ത്രി 5 ദിവസം അവിടെ തങ്ങും. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുകയെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.

2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. രാമജന്മഭൂമിയിൽ എത്തിയ പ്രധാനമന്ത്രി മോദി പുതിയ ക്ഷേത്രനിർമാണത്തിന് തുടക്കം കുറിച്ചു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്.

More Stories from this section

family-dental
witywide