പിവൈസിഡിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17 ന് ഡാലസില്‍ വര്‍ഷിപ്പ് നൈറ്റ് സംഘടിപ്പിക്കുന്നു

ഡാലസ്: പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസി (പി.വൈ.സി.ഡി)ന്റെ നേതൃത്വത്തില്‍ സണ്ണിവെയ്ലിലുള്ള അഗാപ്പെ ചര്‍ച്ചില്‍ ഡിസംബര്‍ 17 ഞായറാഴ്ച വര്‍ഷിപ്പ് നൈറ്റ് സംഘടിപ്പിക്കും. ഞായറാഴ്ച വൈകുന്നേരം 6:30ന് നടക്കുന്ന യോഗത്തില്‍ വര്‍ഷിപ്പ് ലീഡര്‍ ഇമ്മാനുവല്‍ കെ ബി ഗാനശുശ്രൂഷയോടൊപ്പം അനുഭങ്ങളും പങ്കുവയ്ക്കും. ആത്മീയ-സംഗീത രംഗത്തെ പ്രതിഭകളും യോഗത്തില്‍ അണിനിരക്കും.

മ്യൂസിക് കോ-ഓര്‍ഡിനേറ്റര്‍ സാം മാത്യുവും അസോസിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജാബേസ് ജെയിംസും യോഗത്തിന് നേതൃത്വം നല്‍കും. അമേരിക്കയിലെ പ്രമുഖ പെന്തക്കോസ്ത് യുവജനപ്രസ്ഥാനമായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാലസി(പി.വൈ.സി.ഡി)ന്റെ ഔദ്യോഗിക ഭാരവാഹികളായി പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍(പ്രസിഡന്റ്), പാസ്റ്റര്‍ ജെഫ്റി ജേക്കബ് (കോ-ഓര്‍ഡിനേര്‍), റോണി വര്‍ഗ്ഗീസ്(ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
Venue: Agape Church, 2635 N Belt Line Rd, Sunnyvale, TX 75182

More Stories from this section

family-dental
witywide