തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. തിരുവല്ലം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മരണം.
ഭർത്താവിന്റെ മാതാവ് ഷഹനയെ നിരന്തരം മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭർതൃവീട്ടിലെ പീഡനം കാരണം രണ്ടു മാസമായി സ്വന്തം വീട്ടിലായിരുന്നു. ഒന്നര വയസ്സുള്ള മകനെ ഭർത്താവ് നൌഫൽ കൊണ്ടുപോയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു. സ്വന്തം വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് ഷഹനയെ കണ്ടെത്തിയത്.
യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടിൽ വെച്ച് മര്‍ദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വീട്ടുകാര്‍ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളടക്കമാണ് പൊലീസിൽ പരാതി നൽകിയത്.