നിയമനത്തട്ടിപ്പ് :യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് അറസ്റ്റിൽ, കൂടുതൽ പരാതികൾ ഉയരുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പിൻെറ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദ് അറസ്റ്റിലായതോടെ കൂടുതൽ പേർ പരാതികളുമായി രംഗത്ത്. പണം നഷ്ടമായെന്ന പരാതിയുമായി അഞ്ചുപേരാണ് പൊലീസിന് സമീപിച്ചത്. ഒന്നര ലക്ഷം രൂപയാണ് ആറന്മുള സ്വദേശിക്ക് നഷ്ടമായത്.

സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.കേസില്‍ ഇന്നലെയാണ് കന്‍റോന്‍മെന്‍റ് പൊലീസ് അരവിന്ദനെ കസ്റ്റഡിയിലെടുത്തത്.ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്.

കോട്ടയം ജില്ലാ ആശുപത്രി റിസപ്ഷനിസ്റ്റ് നിയമനം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പത്തനംതിട്ട സ്വദേശിനിക്ക് വ്യാജ ഉത്തരവ് തയ്യാറാക്കി നൽകിയത്. ആരോഗ്യവകുപ്പിൻെറ പേരിൽ തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വാട്സ് ആപ്പിൽ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം പത്തനംതിട്ട സ്വദേശിനിയില്‍ ചെന്നെത്തിയത്. കന്‍റോന്‍മെന്‍റ് പൊലീസ് യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാരൻെറ പങ്ക് പുറത്തായത്. കോഴഞ്ചേരിയിൽ വച്ചാണ് അരവിന്ദ് നിയമന ഉത്തരവ് കൈമാറിയെന്നും 50,000 രൂപ നൽകിയെന്നും തട്ടിപ്പ് ഇരയായ സ്ത്രീ പൊലിസിന് മൊഴി നൽകി. ജനുവരിയിൽ ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതേ തുർന്നാണ് നിലയ്ക്കൽ സ്വദേശി അരവിന്ദനെ കസ്റ്റഡിലെടുത്തത്. തട്ടിപ്പിൽ പങ്കെടുത്ത മറ്റു ചിലരെ കുറിച്ചും അരവിന്ദ് ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലാണ് സംസ്ഥാന സെക്രട്ടറിയായത് .

Youth Congress State Secretory Aravind arrested in Job Fraud case

More Stories from this section

family-dental
witywide