കേവല ഭൂരിപക്ഷത്തിലേക്ക് ZPM; ഭരണകക്ഷി എംഎന്‍എഫിന് കാലിടറുന്നു, മുഖ്യമന്ത്രി സോറംതംഗ പിന്നിൽ

തൂക്കുസഭയായിരിക്കുമെന്ന് എക്സിറ്റ് പോളുകൾ വിലയിരുത്തിയ മിസോറമിൽ എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ചുകൊണ്ട് സോറം പീപ്പിൾസ് മൂവ്മെൻ്റ് മുന്നേറുന്നു. കോൺഗ്രസും എംഎൻഎഫും മാറിമാറി ഭരിച്ചിരുന്ന മിസോറമിലേക്ക് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങുന്നു.

40 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യ റൗണ്ട് കഴിയുമ്പോള്‍ കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളില്‍ മുന്നിലാണ് സെഡ്പിഎം. ഭരണകക്ഷിയായ എംഎന്‍എഫിനെ ബഹുദൂരം പിന്നിലാക്കി 23 മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുകയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ്. എട്ട് സീറ്റുകളിലാണ് എംഎന്‍ഫ് മുന്നിട്ട് നില്‍ക്കുന്നത്. 5 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആദ്യ റൗണ്ടില്‍ മുന്നേറ്റം നേടാന്‍ സാധിച്ചത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത് പോലെ മിസോറാമില്‍ തൂക്കു സഭയാകുമെന്നാണ് ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമാകുന്നത്. ഒരു പക്ഷേ സെഡ്പിഎം അധികാരത്തില്‍ വരികയാണെങ്കില്‍ മിസോറാമിന്റെ ഇതുവരെയുള്ള ചരിത്രം വഴിമാറി നില്‍ക്കും. മിസോറാം രൂപീകരിക്കപ്പെട്ട മുതല്‍ കോണ്‍ഗ്രസും എംഎന്‍എഫും മാറി മാറി ഭരിച്ചയിടത്താണ് സെഡ്പിഎം വിജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ടാകും.

2017ല്‍ രൂപീകരിച്ച സെഡ്പിഎം 2018ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എട്ട് സീറ്റുകള്‍ നേടിയിരുന്നു. സോറം നാഷണല്‍ പാര്‍ട്ടി, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറം എക്സോഡസ് കോണ്‍ഫറന്‍സ്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി, സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സെഡ്പിഎം പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറി. ഇന്നലെ നടക്കേണ്ടിയിരുന്ന വോട്ടെണ്ണൽ ക്രൈസ്തവ വിശ്വാസികളുടെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ZPM ahead of MNF in Mizoram

More Stories from this section

family-dental
witywide