ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിന് പുത്തനുണർവുമായി പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു. ആദ്യനടപടിയായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളന൦ ചേർന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു. സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു. ഇന്ത്യൻ ചരിത്രത്തിന്റെ നാഴികക്കല്ലാവുന്ന പുതിയ പാർലമെൻ്റ് നിർമ്മാണ൦ പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു. ശേഷം പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിച്ചു. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നു. പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതുന്ന ഒരു തീരുമാനം ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിത സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ചര്‍ച്ച നടത്തി ബില്ല് പാസാക്കും. വ്യഴാഴ്ച രാജ്യസഭയില്‍ വനിത ബില്ലില്‍ ചര്‍ച്ച നടക്കും. പഴയ പാര്‍ലമെന്റ് മന്ദിരം ഇനി ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.