ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ കടുത്ത ആശങ്കയിലാണ് കേരളത്തിലെ ടൂറിസം മേഖല. കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ച നടപടി ടൂറിസം മേഖലയ്‌ക്കേറ്റ കനത്ത് ആഘാതമായിരിക്കുകയാണ്. കാരണം വര്‍ഷം തോറും 30000 കനേഡിയന്‍ വിനോദ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്താറുള്ളത്. ഇവിടെയെത്തുന്നവര്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് കേരളത്തില്‍ താമസിക്കാറുമുണ്ട്.
കേരളത്തിലെ താമസത്തിനും ഇവിടെയുള്ള യാത്രകള്‍ക്കും സാധനങ്ങള്‍ വാങ്ങുന്നതിനുമൊക്കെയായി ഒരാള്‍ ശരാശരി നാലുലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 98 ശതമാനത്തോളംപേരും വിമാനമാര്‍ഗമാണ് എത്തുന്നത്. കാനഡയില്‍നിന്ന് ആഡംബരക്കപ്പലുകളില്‍ വര്‍ഷത്തില്‍ 300-ഓളം സഞ്ചാരികളും എത്തുന്നുണ്ട്. ആഡംബരക്കപ്പലുകളില്‍ എത്തുന്ന സഞ്ചാരികള്‍ സംസ്ഥാനത്ത് ചെലവഴിക്കുന്നത്. ഒരു ദിവസം രണ്ടുലക്ഷം രൂപയോളമാണ്.
ഒക്ടോബറില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കാനിരിക്കെ കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ച വിനോദ സഞ്ചാര മേഖലയ്ക്ക് ആഘാതമായിരിക്കും എന്നാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് പറയുന്നത്. വിനോദസഞ്ചാരമേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ വേദികളില്‍ കാനഡയില്‍നിന്നുള്ള എജന്‍സികളുടെ പങ്കാളിത്തവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.