എല്ലാ മത്സരങ്ങളും നേരിട്ടു കാണാം; രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കി ബിസിസിഐ

ഒക്ടോബര്‍ അഞ്ച് മുതല്‍ അഹമ്മദാബാദില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ വിശിഷ്ടാതിഥിയായി രജനികാന്തിനെ ക്ഷണിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ക്രിക്കറ്റ് മാമാങ്കത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്ന സൂപ്പര്‍ താരത്തിന് ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ചു. ഓണററി സെക്രട്ടറി ജയ് ഷാ താരത്തിന് ടിക്കറ്റ് കൈമാറി. 2019 എഡിഷന്‍ ഫൈനലിസ്റ്റുകള്‍-ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഉദ്ഘാടന ടൈയില്‍ ഏറ്റുമുട്ടുന്നതോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകും.

ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ടു കാണാന്‍ ഗോള്‍ഡന്‍ ടിക്കറ്റ് വഴി സാധിക്കും. ലോകകപ്പിന്റെ പ്രചാരണാര്‍ഥമാണ് വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കുന്നത്. ബിസിസിഐ നടത്തുന്ന ഷോപീസ് ഇവന്റിനായി സ്വീകര്‍ത്താക്കള്‍ക്ക് വിഐപി പരിഗണന നല്‍കുന്ന ഒരു പ്രൊമോഷന്‍ മാര്‍ഗമാണ് ഗോള്‍ഡന്‍ ടിക്കറ്റുകള്‍. രജനീകാന്തിന് ടിക്കറ്റ് കൈമാറുന്നതിന്റെ ചിത്രം ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.