കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മരിച്ചവരില്‍ നാലു പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇദ്ദേഹവും മരിച്ചതോടെ മരണസംഖ്യ അഞ്ചായി. കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശികളാണ് മരണപ്പെട്ടവര്‍. സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കാസര്‍ഗോഡ് സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര് മരിച്ചു
September 25, 2023 7:36 PM
More Stories from this section
രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാന്‍ ; എസ് എഫ് ഐഒ ഹൈക്കോടതിയില്‍
ഞെട്ടലോടെ കോഴിക്കോട്, വടകരയിൽ നിർത്തിയിട്ടിരുന്ന കാരവനിലുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജിതം
‘എല്ലാ മതങ്ങളുടെയും ആഘോഷം സ്കൂളുകളിൽ നടക്കട്ടേ, ക്രിസ്മസും നബിദിനവും ആഘോഷിക്കണം’, പാലക്കാട് സംഭവത്തെ അപലപിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കാരണം പോരായ്മ തന്നെ! ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നിലപാട് വ്യക്തമാക്കി സിപിഎം സെക്രട്ടറി