കൊല്ലം: തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. കൊല്ലം തേവലക്കരയിലാണ്
തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ദേവദാസ് എന്ന 42കാരനാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്ത് കയ്യിലിരുന്ന ആയുധമുപയോഗിച്ച് ദേവദാസിന്റെ കയ്യില്‍ വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തുക്കളില്‍ ദേവദാസാണ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്തത്. പിന്നീട് ഈ ടിക്കറ്റ് അജിത്തിന്റെ കയ്യില്‍ സൂക്ഷിക്കാനേല്‍പ്പിച്ചു. ലോട്ടറി നറുക്കെടുപ്പിന്റെ സമയത്ത് ദേവദാസ് ടിക്കറ്റ് തിരികെ ചോദിച്ചു. ഇതു വാക്കുതര്‍ക്കമായി. ഇതിനിടെയാണ് അജിത് ദേവദാസിന്റ കയ്യില്‍ വെട്ടിയത്. വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.