യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു; സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് വി.ഡി.സതീശന്‍

സോളാര്‍ കേസില്‍ കേരളാ പോലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണെന്നും ഇപ്പോഴുള്ളത് പുതിയ വകഭേദമായതിനാല്‍ അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. നിപ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നടപടി വേണം. കുറച്ചുകൂടി നന്നായി വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും വി ഡി സതീശന്‍ നിര്‍ദേശിച്ചു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുകയാണ്. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപ്പയെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

More Stories from this section

family-dental
witywide