ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

കടമക്കുടിയില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കടമക്കുടിയില്‍ കുട്ടികളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇതിനു മുന്‍പ് തന്നെ ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിള്‍ സ്റ്റോറിനും പ്ലേസ്റ്റോറിനും നിര്‍ദേശം നല്‍കിയിരുന്നതായി തായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആറു മാസം മുന്‍പ് 128 ആപ്പുകളെ നിയന്ത്രിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

More Stories from this section

family-dental
witywide