അമേരിക്കയില്‍ വളര്‍ത്തുപല്ലിയുടെ കടിയേറ്റ് ഉടമ മരിച്ചു

കൊളറാഡോ: അമേരിക്കയില്‍ തന്റെ വളര്‍ത്തു പല്ലിയുടെ കടിയേറ്റ് ഉടമയായ യുവാവിന് ദാരുണാന്ത്യം. കൊളറാഡോ ജെഫേഴ്‌സണ്‍ കൗണ്ടിയിലെ 34-കാരനാണ് തന്റെ ഓമന മൃഗമായ പല്ലികളില്‍ ഒന്നിന്റെ കടിയേറ്റ് ജീവന്‍ നഷ്ടമായത്.

മാംസഭോജികളായ ഉരഗ വര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ഈ വളര്‍ത്തു പല്ലികള്‍. ഇനിയും പ്രായപൂര്‍ത്തി എത്താത്ത ഇവയ്ക്ക് ഏകദേശം 12 ഇഞ്ച് നീളമുണ്ട്. ഇവയുടെ കടി സാധാരണ മനുഷ്യര്‍ക്ക് മാരകമല്ല.

ഫെബ്രുവരി 12 തിങ്കളാഴ്ച്ചയാണ് യുവാവിന് കടിയേറ്റത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും ടോക്‌സിക്കോളജി പരിശോധന കൂടി കഴിഞ്ഞാലേ കൃത്യമായ മരണകാരണം അറിയാനാകൂ.

54 സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരാന്‍ കഴിയുന്ന വിഷമുള്ള പല്ലികളാണ് ഗില വിഭാഗത്തില്‍പ്പെട്ട ഈ പല്ലികള്‍.ഭാരമുള്ള, സാവധാനത്തില്‍ സഞ്ചരിക്കുന്ന ഇവ യുഎസിലെ ഗില നദിയുടെ പേരിലാണ് അറിയപ്പെടുന്നത്.