ഐഎസ്ആര്‍ഒയുടെ പുതിയ കാലാവസ്ഥാ ഉപഗ്രഹം ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപണത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമായ ഇന്‍സാറ്റ് -3ഡിഎസ് ജിയോസിന്‍ക്രണസ് ലോഞ്ച് വെഹിക്കിളില്‍ (ജിഎസ്എല്‍വി-എഫ് 14) വിക്ഷേപിക്കുന്നതിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ (എസ്ഡിഎസ്സി)ലേക്ക് അയച്ചു.

ഭൗമശാസ്ത്ര മന്ത്രാലയത്തിന് (എംഒഇഎസ്) വേണ്ടി ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഉപഗ്രഹം വികസിപ്പിച്ചത്.

കാലാവസ്ഥാ നിരീക്ഷണത്തിനും, കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത മുന്നറിയിപ്പ് നല്‍കുന്നതിനും കരയുടെയും സമുദ്രത്തിന്റെയും ഉപരിതലം നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇസ്റോ പറഞ്ഞു.

ജിഎസ്എല്‍വി-എഫ്14 ഫെബ്രുവരി ആദ്യവാരം പറന്നുയരുമെന്ന് ഇസ്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഐഎസ്ആര്‍ഒയും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് ദൗത്യം. ഇതിനകം ഭ്രമണപഥത്തിലിരിക്കുന്ന ഇന്‍സാറ്റ്-3ഡി, ഇന്‍സാറ്റ്-3ഡിആര്‍ എന്നിവയുള്‍പ്പെടെ മൂന്ന് സമര്‍പ്പിത ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണിത്.

More Stories from this section

family-dental
witywide