‘ജൊയ് ബംഗ്ല’, ഇനി ബംഗ്ലാദേശിന്റെ മുദ്രാവാക്യമല്ല

ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ പ്രചരിപ്പിച്ച ‘ജൊയ് ബംഗ്ല’, രാജ്യത്തിന്റെ മുദ്രാവാക്യമായി പ്രഖ്യാപിച്ച ഹൈക്കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

റഹ്‌മാന്റെ മകൾ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ‘ജൊയ് ബംഗ്ല’ ദേശീയ മുദ്രാവാക്യമാക്കി വിധിവന്നത്. ഇതിനെതിരേ സർക്കാർ ഈ മാസം രണ്ടിന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയുടെ അപ്പലെറ്റ് വിഭാഗത്തിൽ ചീഫ് ജസ്റ്റിസ് സെയ്ദ് റെഫാത്ത് അഹമ്മദ് തലവനായുള്ള നാലംഗബെഞ്ച് ചൊവ്വാഴ്ച വിധി സ്റ്റേ ചെയ്തു.

ദേശീയ മുദ്രാവാക്യംപോലുള്ള കാര്യങ്ങൾ സർക്കാരിന്റെ നയതീരുമാനമാണെന്നും ജുഡീഷ്യറിക്ക് അതിൽ ഇടപെടാനാകില്ലെന്നും പറഞ്ഞാണ് ഹൈക്കോടതിവിധി സ്റ്റേ ചെയ്തത്. ഹസീനയെ ഓഗസ്റ്റ് അഞ്ചിന് അധികാരത്തിൽനിന്ന്‌ പുറത്താക്കി. ഇടക്കാലസർക്കാർ റഹ്‌മാന്റെ ചിത്രം കറൻസി നോട്ടിൽനിന്ന് നീക്കാൻ തീരുമാനിച്ചിരുന്നു.

‘Joy Bangla’ is no longer Bangladesh’s slogan

More Stories from this section

family-dental
witywide