പേടിഎം പേമെന്റ് ബാങ്കിന് മറ്റൊരു തിരിച്ചടി, ഫാസ്ടാ​ഗ് പട്ടികയിൽ നിന്ന് പുറത്താക്കി

ദില്ലി: ഫാസ്‌ടാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേമെന്റ് ബാങ്കിനെ പുറത്താക്കി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പേടിഎം പേമെന്റ് ബാങ്കിനെ ഒഴിവാക്കി പട്ടിക പുറത്തിറക്കിയത്. ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും പട്ടിക ഹൈവേ അതോറിറ്റി പുതുക്കി.

പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്നാണ് നടപടി. മാർച്ച് 15 മുതൽ പേടിഎം പേമെന്റ് ഫാസ്‌ടാഗുകൾ പ്രവർത്തനരഹിതമാകുമെങ്കിലും ഉപയോക്താക്കൾക്ക് അവരുടെ ലഭ്യമായ ബാലൻസ് ഉപയോഗിക്കാമെന്ന് ആർബിഐ അറിയിച്ചിരുന്നു. തൃശൂർ ജില്ലാ സഹകരണ ബാങ്കും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അലഹബാദ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, , ഫെഡറൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ജെ&കെ ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയാണ് പട്ടികയിലുള്ള കേരളത്തിൽ സാന്നിധ്യമുള്ള മറ്റ് ബാങ്കുകൾ.

NHRAI remove paytm bank from fastag list

More Stories from this section

family-dental
witywide