ബിഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറിൽ നിതീഷ് കുമാർ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര അല്‍ലേക്കര്‍ ചൊല്ലിക്കൊടുത്ത സത്യവാചകം നിതീഷ് ഏറ്റു ചൊല്ലി.

ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരിയും ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഇരുവരേയും നേരത്തെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം സഭാകക്ഷി നേതാക്കാളായി തിരഞ്ഞെടുത്തിരുന്നു.

ജെഡിയുവിന്റെ വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, ബിജെപിയുടെ ഡോ. പ്രേംകുമാര്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച പ്രസിഡന്റ് ഡോ. സന്തോഷ് കുമാര്‍ സുമന്‍, സ്വതന്ത്ര എം.എല്‍.എ. സുമിത് കുമാര്‍ സിങ് എന്നിവരാണ് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

Nitish Kumar Takes Oath as Bihar CM

More Stories from this section

family-dental
witywide