ന്യൂഡല്‍ഹി: നാഗിന്‍ 5 ലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷന്‍ താരം സുര്‍ഭി ചന്ദന, ബജറ്റ് എയര്‍ലൈനായ വിസ്താര മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തി. മുന്‍ഗണനയുള്ള തന്റെ ലഗേജ് തെറ്റായി വച്ചെന്നും മുംബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് തന്നോട് മോശമായി പെരുമാറിയെന്നുമാണ് സുര്‍ഭിയുടെ ആരോപിണം.
അതേസമയം, താരത്തിന്റെ പ്രശ്‌നം മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുമെന്ന് വിസ്താര നടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
താരക് മെഹ്താ കാ ഔല്‍ത്താ ചാഷ്മയിലും 2012 ലെ ഖുബൂല്‍ ഹേ എന്ന പരമ്പരയിലും അഭിനയിച്ചിട്ടുള്ള സുര്‍ഭി ചന്ദ്ന ശനിയാഴ്ച തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച ഒന്നിലധികം പോസ്റ്റുകളില്‍ വിസ്താരയെ രൂക്ഷമായി വിമര്‍ശിച്ചു.
‘നിങ്ങള്‍ ഈ ദയനീയ എയര്‍ലൈനില്‍ പറക്കുന്നതിന് മുമ്പ് 100 തവണ ചിന്തിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നും തന്റെ പോസ്റ്റിലൂടെ താരം വിമര്‍ശിച്ചിരുന്നു.