കോഴിക്കോട്: വടകരയിലെ മോർഫിംഗ് വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർ എം പി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ച് രംഗത്ത്. വടകരയിൽ യു ഡി എഫും ആര്‍ എം പിയും ചേർന്ന് നടത്തിയ ജനകീയ പ്രതിഷേധത്തിനിടെയാണ് ഹരിഹരന്‍ വിവാദം പ്രസ്താവന നടത്തിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ. ശൈലജയുമായി ബന്ധപ്പെട്ട അശ്ലീലവീഡിയോ വിവാദത്തോട് പ്രതികരിക്കവേയാണ് ശൈലജയേയും നടി മഞ്ജുവാര്യരേയും അപമാനിക്കുന്ന പരാമർശം ആർ എം പി നേതാവ് നടത്തിയത്.
ശൈലജ ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നും മഞ്ജു വാര്യരുടെത് ആണെങ്കിൽ വിശ്വസിച്ചേനെ എന്നുമായിരുന്നു ആർ എം പി കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ആയിരുന്നു ഹരിഹരന്‍റെ വിവാദ പരാമർശം. ഇതിന് പിന്നാലെ വലിയ തോതിലുള്ള വിമർഷനമാണ് ഹരിഹരനെതിരെ ഉയർന്നത്. വീഡിയോ പങ്കുവെച്ച് കടുത്ത വിമര്‍ശനവുമായി പി വി അന്‍വര്‍ എം എല്‍ എയടക്കുമുള്ളവർ രംഗത്തെത്തിയതോടെയാണ് ഹരിഹരൻ പ്രസ്താവന തിരുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം. വടകരയിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു എന്നാണ് ഹരിഹരൻ ഫേസ്ബുക്കിൽ കുറിച്ചത്.
RMP Leader Hariharan insulting KK Shailaja teacher