‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണത്തിൽ അറസ്റ്റ്, 5 പേർക്കെതിരെ കേസ്; ‘ലഹരി ഉപയോഗം മുതലെടുത്തു’

അമേരിക്കൻ സിറ്റ്‌കോം ആയ ഫ്രണ്ട്സിലൂടെ ലോകമെമ്പാടുമുള്ളവരുടെ പ്രിയതാരമായി മാറിയ പ്രമുഖ ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ മരണവുമായി ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തതായി എൻബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മരണകാരമായ കെറ്റാമൈന്‍ പെറിയുടെ ശരീരത്തില്‍ അമിത അളവില്‍ എങ്ങനെയെത്തി എന്നതില്‍ അന്വേഷണം തുടരുകയാണ്.

സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വർഷം ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ചാണ് മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമപാലകരെ ഉദ്ധരിച്ച് എൻബിസിയാണ് അറസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒന്നിലധികം അറസ്റ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് TMZ പറയുന്നു. മാത്യു പെറിക്ക് എങ്ങനെ മരുന്ന് ലഭിച്ചുവെന്ന അന്വേഷണത്തിന്റെ ഭാഗമായി ഒരു ഡോക്ടർ ഉൾപ്പെടെ “ഒന്നിലധികം” അറസ്റ്റുകൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

“ഈ പ്രതികൾ മിസ്റ്റർ സ്വന്തം സമ്പത്ത് വർധിപ്പിക്കാനായി പെറിയുടെ ലഹരി ഉപയോഗം മുതലെടുത്തു. അവർ ചെയ്യുന്നത് തെറ്റാണെന്ന് അവർക്ക് അറിയാമായിരുന്നു. അവർ ചെയ്യുന്നത് മിസ്റ്റർ പെറിക്ക് വലിയ അപകടമാണെന്ന് വരുത്തുവയ്ക്കുന്നതെന്നും അവർക്ക് അറിയാമായിരുന്നു. എന്നിട്ടും അവർ അത് ചെയ്തു,” യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് നടൻ മാത്യു പെറിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോസാഞ്ചല്‍സിലെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതാകാമെന്നായിരുന്നു ആദ്യം വന്ന നിഗമനം. പിന്നാലെ കവര്‍ച്ച, കൊലപാതകം ഉള്‍പ്പെടെയുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കെറ്റാമൈനാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞത്.

More Stories from this section

family-dental
witywide