വാഷിംഗ്ടൺ: യുഎസിലെ ഒഹിയോ സംസ്ഥാനത്ത് ഞായറാഴ്ച പുലർച്ചെയുണ്ടായ കൂട്ട വെടിവയ്പ്പിൽ ഒരാ കൊല്ലൾപ്പെടുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
അക്രോൺ നഗരത്തിൽ പ്രാദേശിക സമയം അർദ്ധരാത്രിക്ക് ശേഷമാണ് (പുലർച്ചെ 5 മണിക്ക് ബിഎസ്ടി) വെടിവയ്പ്പ് നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് 25 പേർക്ക് വെടിയേറ്റിട്ടുണ്ടെന്നും അതിൽ ഒരാൾ പരുക്കുകളാൽ മരണത്തിന് കീഴടങ്ങിയതായും സിറ്റി പോലീസ് പറഞ്ഞു. ചില പരുക്കുകൾ നിസാരമാണെങ്കിലും മറ്റ് ചിലരുടേത് ഗുരുതരമായ പരുക്കുകളാണെന്നും പൊലീസ് പറഞ്ഞു.
കുറ്റകൃത്യം നടന്ന കെല്ലി സ്ട്രീറ്റിനും എട്ടാം അവന്യൂവിനും സമീപമുള്ള പ്രദേശത്ത് നിന്ന് ഡസൻ കണക്കിന് ബുള്ളറ്റ് കേസിംഗുകളും തോക്കും കണ്ടെത്തി. ആരെയും അറസ്റ്റ് ചെയ്യുകയോ സംശയാസ്പദമായി തിരിച്ചറിയുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അക്രോൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
അക്രോണിൻ്റെ മേയർ ഷമ്മാസ് മാലിക്കും പോലീസ് മേധാവി ബ്രയാൻ ഹാർഡിംഗും പിന്നീട് സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.