പാഠമാകുമോ ‘ബാൾട്ടിമോർ’, അമേരിക്കയിലെ പാലങ്ങളിൽ പലതും അപകട ഭീഷണിയിൽ? 13 ൽ 1 എന്ന നിരക്കിൽ മോശം അവസ്ഥയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കണ്ടെയ്നർ കപ്പൽ ഇടിച്ചതിന് പിന്നാലെ, അമേരിക്കയിലെ നിരവധി പാലങ്ങൾ അപകട ഭീഷണിയിലാണെന്ന് റിപ്പോർട്ട്. അമേരിക്കയിലെ 600,000-ലധികം പാലങ്ങളിൽ ചിലത് അപകട ഭീഷണിയിലാണെന്നും പ്രത്യേക ശ്രദ്ധവേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയർമാരുടെയും ഫെഡറൽ ഗവൺമെൻ്റിൻ്റെയും അഭിപ്രായത്തിൽ, അമേരിക്കയിൽ, 46,000 പാലങ്ങൾ കാലപ്പഴക്കം ബാധിച്ചിട്ടുണ്ട്. അവ മോശം അവസ്ഥയിലാണ്. 17,000 എണ്ണമാണ് ഭീഷണി നേരിടുന്നത്. കാലാവസ്ഥാ പ്രശ്നങ്ങൾ ഭാരമുള്ള ട്രക്കുകൾ, വലിയ കണ്ടെയ്നർ കപ്പലുകളിൽ നിന്നുള്ള കൂട്ടിയിടികൾ എന്നിവ പാലങ്ങൾ തകരാൻ കാരണമാകാമെന്നും പറയുന്നു.

ഇപ്പോൾ തകർന്ന കീ ബ്രിഡ്ജ് 47 വർഷമായി നിർമാണം കഴിഞ്ഞിട്ട്. ഈ സമയം പാലം തകരുമെന്ന് ആരും കരുതിയില്ല. എന്നാൽ 100,000 ടണ്ണിലധികം ഭാരമുള്ള ഡാലി എന്ന കപ്പൽ ഇടിച്ചപ്പോൾ മിനിറ്റിനുള്ളിൽ പാലം തകർന്നു. നേരത്തെ പാലത്തിന്റെ സുരക്ഷാ പരിശോധനയിൽ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൂട്ടിയിടിയിൽ പാലം പൂർണമായും തകർന്നുവീണു.

സംസ്ഥാനങ്ങൾ രണ്ട് വർഷത്തിലൊരിക്കലെങ്കിലും യുഎസ് ഹൈവേ പാലങ്ങൾ പരിശോധിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യാറുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള 617,000 പാലങ്ങളിൽ 46,100 എണ്ണം (7.5%) ഘടനാപരമായി മോശം അവസ്ഥയിലാണ്. ഇത്തരം പാലങ്ങൾ മെച്ചപ്പെടുത്താൻ ഭീമമായ തുകയാണ് വേണ്ടതെന്നും വിദ​ഗ്ധർ പറയുന്നു.

1 in every 13 bridges in America is in ‘poor’ condition, says experts